തിരുവനന്തപുരം: ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ സംഭവത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഡിജിപി ലോകനാഥ് ബെഹ്റയാണ് കേസ് രജിസ്റ്റർ ചെയ്ത വിവരം അറിയിച്ചത്.
രജിസ്റ്റർ ചെയ്ത കേസുകൾ സംബന്ധിച്ച് സൈബർ സെൽ, സൈബർ ഡോം, ഹൈടെക് സെൽ എന്നിവ വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കുപ്രചരണം നടത്തുന്ന തരത്തിൽ സന്ദേശം പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ബെഹ്റ അറിയിച്ചു.