കൽപ്പറ്റ: മഴക്കെടുതി രൂക്ഷമായ വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് സൈന്യം എത്തും. സൈന്യത്തിന്റെ 60 അംഗ സംഘമാണ് എത്തുകയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജലനിരപ്പ് പലയിടത്തും ഉയരുന്നതിനാൽ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടതുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്ത നിവാരണസേനയുടെ സഹായവും സർക്കാർ തേടിയിട്ടുണ്ട്.