തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഒഡീഷാ തീരത്ത് രൂപംകൊണ്ട ന്യൂനമർദത്തിന്റെ ശക്തി വർധിച്ചതിനാൽ വെള്ളിയാഴ്ച വരെ കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യത. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
വെള്ളിയാഴ്ചവരെ കേരളത്തിൽ വ്യാപകമായി മഴ പെയ്യും.തെക്കൻ തമിഴ്നാട് തീരത്തും മാന്നാർ കടലിടുക്കിലും തെക്കൻ കാറ്റിന്റെ വേഗം മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർവരെയാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ആ ഭാഗത്തേക്കു പോകരുത്.