തിരുവനന്തപുരം: ചെറിയ ഇടവേള എടുത്തതിനു ശേഷം കാലവർഷം വീണ്ടും സജീവമായി. കേരളത്തിൽ വ്യാഴാഴ്ച രാവിലെ വരെ വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കു സാധ്യതയുണ്ട്. തൃശൂർ, എറണാകുളം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
അടുത്ത 24 മണിക്കൂറിൽ അറബിക്കടലിന്റെ വടക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറൻ ഭാഗങ്ങളിൽ കടൽ പ്രക്ഷുബ്ധമായിരിക്കാൻ സാധ്യതയുള്ളതിനാൽ മീൻപിടു ത്തക്കാർ ഈ ഭാഗങ്ങളിലേക്കു പോകരുത്. അറബിക്കടലില്‍ രൂപമെടുത്ത ഹിക ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാത്രിയോടെ ഒമാന്‍തീരം കടക്കും. കേരളം ഹികാ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ ഇല്ല.