സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴ; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​ഴു മു​ത​ൽ 11 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത.

തെ​ക്കു​പ​ടി​ഞ്ഞാ​റ്, മ​ധ്യ​പ​ടി​ഞ്ഞാ​റ്, മ​ധ്യ കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ലും വെ​ള്ളി​യാ​ഴ്ച വ​രെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്‍റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മീ​ൻ പി​ടു​ത്ത​ക്കാ​ർ ഈ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. പൊ​ഴി​യൂ​ർ മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ​യു​ള്ള തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ 2.5 മു​ത​ൽ 3.3 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക​ൾ​ക്കു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ തീ​ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച​യും ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച വ​രെ​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

Related posts