തിരുവനന്തപുരം: കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം ഇടിയോടു കൂടിയ ശക്തമായ മഴയ്ക്കാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര സാധ്യത കല്പിക്കുന്നത്.
തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെ മലയോര മേഖലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്ന് വൈകുന്നേരം മുതൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ മേഖലകളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.