അ​ടു​ത്ത മൂ​ന്നു ദി​വ​സം ഇടിമിന്നലോടു കൂടിയ മഴ; 40 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ വീ​ശി​യേ​ക്കാ​വു​ന്ന കാ​റ്റി​നും സാ​ധ്യ​ത​


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ്. അ​ടു​ത്ത മൂ​ന്നു ദി​വ​സം ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യു​ണ്ടാ​കും. ഇ​ന്നു മൂ​ന്നു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ്.തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മി​ത​മാ​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

കേ​ര​ള തീ​ര​ത്ത് ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30 വ​രെ 0.5 മു​ത​ൽ 1.2 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

തെ​ക്ക​ൻ ത​മി​ഴ്‌​നാ​ട് തീ​ര​ത്ത് ഇ​ന്നു രാ​ത്രി 11.30 വ​രെ 0.5 മു​ത​ൽ 1.3 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​യ്ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Related posts

Leave a Comment