ജാഗ്രത! ഞാ​യ​റാഴ്ച വ​രെ ക​ന​ത്ത മ​ഴ; ഉ​രു​ൾ​പൊ​ട്ട​ലി​നും വെ​ള്ള​പ്പൊ​ക്ക​ത്തി​നും സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥ കേ​ന്ദ്രം. 12 മു​ത​ൽ 20 സെ​ന്‍റി മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു. ഉ​രു​ൾ​പൊ​ട്ട​ലി​നും വെ​ള്ള​പ്പൊ​ക്ക​ത്തി​നും സാ​ധ്യ​ത​യു​ള്ളതിനാൽ സുരക്ഷാ മുൻകരുതലെടുക്കണമെന്നു ദുരന്തനിവാരണ അഥോററ്റി അറിയിച്ചു.

ക​ട​ലി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​താ പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

മ​ല​യോ​ര മേ​ഖ​ല​യി​ലെ താ​ലൂ​ക്ക് ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ ജൂ​ൺ 11 വ​രെ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള താ​ലൂ​ക്കു​ക​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Related posts