കൊച്ചി: കേരളത്തിലെ മഴക്കെടുതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു, കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവരടങ്ങിയ കേന്ദ്രസംഘം സംസ്ഥാനത്തെത്തി. സംഘം ഇന്ന് ആലപ്പുഴ, കോട്ടയം എന്നി ജില്ലകൾ സന്ദർശിക്കും.
ദുരിതം നേരിടാൻ ആദ്യ ഘട്ടമായി സംസ്ഥാനത്തിന് 80 കോടി രൂപ അനുവദിച്ചതായി കിരൺ റിജിജു അറിയിച്ചു. ദുരിതം വിലയിരുത്തിയശേഷം ബാക്കി തുക തീരുമാനിക്കുമെന്നും മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും തുക അനുവദിക്കുകയെന്നും കിരൺ റിജിജു വ്യക്തമാക്കി.
അതേസമയം കാലവർഷക്കെടുതി നേരിടാൻ ആയിരം കോടി രൂപയുടെ പാക്കേജ് വേണമെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ ആവശ്യപ്പെട്ടിരുന്നു. സുനിൽ കുമാറും കേന്ദ്രസംഘത്തെ അനുഗമിക്കും.