ആലപ്പുഴ: ജില്ലയിലെ വ്യാപാര കേന്ദ്രങ്ങളിലെയും ഭവനങ്ങളിലെയും കാലവർഷക്കാലത്തെ കവർച്ച തടയുന്നതിന് ഓപ്പറേഷൻ മണ്‍സൂണ്‍ പദ്ധതിയുമായി ജില്ലാ പോലീസ്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പോലീസുമായി ചേർന്നു സംഘടിപ്പിച്ച സുരക്ഷിതം സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവെ ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രനാണ് പദ്ധതിയ്ക്കു രൂപം നൽകിയതായി അറിയിച്ചത്.
ജൂണ്‍ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ അന്യസംസ്ഥാന മോഷണസംഘം സംസ്ഥാനം കേന്ദ്രീകരിച്ച് കവർച്ച നടത്താൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വ്യാപാരികൾ സ്വയം സൂരക്ഷ ഉറപ്പാക്കണം. ഇതിനായി സ്ഥാപനത്തിനകത്തും പുറത്തും സിസിടിവി കാമറകൾ സ്ഥാപിക്കണം.
അന്യസംസ്ഥാന മോഷണസംഘം കവർച്ച ചെയ്യപെടുന്ന തൊണ്ടിമുതലുകൾ കണ്ടെടുക്കാൻ സാധിക്കാത്ത സാഹചര്യമാണ് ഉള്ളത് അദ്ദേഹം പറഞ്ഞു. എകെജിഎസ്എംഎ ജില്ലാ വൈസ് പ്രസിഡന്റ് നാസർ സ്വർണ മഹൾ അധ്യക്ഷത വഹിച്ചു നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി എ.നസീം, ഡിവൈഎസ്പി മാരായ പി.വി. ബേബി, എസ്.ശിവപ്രസാദ്, എ.ജി.ലാൽ. അനിഷ് വി.കോര, വിജയകുമാരൻ നായർ. അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് റോയി പാലത്ര, വൈസ് പ്രസിഡന്റ് ദയാൽ.കെ.നാസർ, എ.ച്ച് എം ഹുസൈൻ എന്നിവർ പ്രസംഗിച്ചു.