അ​മ്പി​ളി​യു​ടെ സ്‌​കൂ​ട്ട​റ​ല്ലേ അത്..! സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ ജീ​വ​നാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് അവര്‍ ആ​ദ്യം മ​ന​സി​ലാ​ക്കി​യി​ല്ല; സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​ത് ന​ഴ്‌​സിം​ഗ് സൂ​പ്രണ്ട്‌ ​

പൊ​ൻ​കു​ന്നം: ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 24 ന് ​ഒ​രു ജീ​വ​ൻ ഇ​വി​ടെ പൊ​ലി​ഞ്ഞ​താ​ണ്. അ​തി​ന് കേ​വ​ലം മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റ​മാ​ണ് ഇ​ന്ന​ലെ ഒ​രു ജീ​വ​ൻ കൂ​ടി ന​ഷ്ട​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ അ​പ​ക​ട​വാ​ർ​ത്ത അ​ര​വി​ന്ദ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർ അ​റി​ഞ്ഞ​പ്പോ​ഴും ത​ങ്ങ​ളു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ ജീ​വ​നാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് ആ​ദ്യം മ​ന​സി​ലാ​ക്കി​യി​ല്ല.

ക​റു​ത്ത തു​ണി​കൊ​ണ്ട് മൃ​ത​ശ​രീ​രം മൂ​ടി​യ​തി​നാ​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രാ​ണോ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് എ​ന്ന സം​ശ​യ​മാ​യി​രു​ന്നു അ​തു​വ​ഴി ക​ട​ന്നു​പോ​യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കും.

അ​മ്പി​ളി​യു​ടെ സ്‌​കൂ​ട്ട​റ​ല്ലേ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് ന​മ്പ​ർ ക​ണ്ട് സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​ത് ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ടാ​ണ്. അ​ങ്ങ​നെ ന​മ്പ​ർ ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ വെ​ബ്‌​സൈ​റ്റി​ൽ തെ​ര​ഞ്ഞ് അ​മ്പി​ളി​യു​ടേ​തെ​ന്നു തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ ഒ​ക്ടോ​ബ​ർ 24 ന് ​സ്‌​കൂ​ട്ട​റി​ൽ കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത് പൊ​ൻ​കു​ന്നം പാ​ട്ടു​പാ​റ തോ​ണി​ക്കു​ഴി​യി​ൽ തോ​മ​സ് (ബേ​ബി-64) ആ​ണ്.

സ​ഹോ​ദ​ര​പു​ത്ര​ന്‍റെ സ്‌​കൂ​ട്ട​റി​ൽ അ​ര​വി​ന്ദ ആ​ശു​പ​ത്രി​യി​ലെ​ത്തി മ​രു​ന്നു​വാ​ങ്ങി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സ്‌​കൂ​ട്ട​റി​ൽ കാ​റി​ടി​ച്ച​ത്.

ദേ​ശീ​യ​പാ​ത​യി​ൽ നി​ന്ന് കെ​വി​എം​എ​സ് റോ​ഡി​ലേ​ക്ക് തി​രി​യു​ന്നി​ടം ഇ​ന്‍റ​ർ ലോ​ക്ക് പാ​കി​യ സ്ഥ​ല​മാ​ണ്. ഇ​ത് ഇ​ള​കി​യ നി​ല​യി​ലാ​ണ്.

ഇ​ള​കി​യ ഇ​ന്‍റ​ർ ലോ​ക്കു​ക​ൾ ഒ​ഴി​വാ​ക്കി ക​ട​ന്നു​പോ​കാ​ൻ വാ​ഹ​ന​ങ്ങ​ൾ ശ്ര​മി​ക്കു​മ്പോ​ൾ കൂ​ട്ടി​യി​ടി​ക്ക് സാ​ധ്യ​ത​യു​ണ്ട്.

ഇ​വി​ടെ​ത്ത​ന്നെ നൂ​റു​മീ​റ്റ​റോ​ളം ഭാ​ഗ​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ പൈ​പ്പി​ടാ​ൻ പൊ​ളി​ച്ച​തു​മൂ​ല​മു​ണ്ടാ​യ കു​ഴി​ക​ളും അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

കു​ഴി​ക​ളി​ൽ നി​റ​ച്ച കോ​ൺ​ക്രീ​റ്റ് വീ​ണ്ടും കു​ഴി​ക​ളാ​യി. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും കു​ഴി ഒ​ഴി​വാ​ക്കി ഓ​ടേ​ണ്ടി വ​രും. അ​ത്ത​ര​ത്തി​ലൊ​രു അ​പ​ക​ട​മാ​ണ് ഒ​ക്ടോ​ബ​ർ 24 ന് ​ന​ട​ന്ന​ത്.

ശ​ബ​രി​മ​ല സീ​സ​ണി​ൽ ഇ​വി​ടെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് പോ​ലീ​സി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ദേ​ശീ​യ​പാ​ത​യി​ലെ വേ​ഗ​നി​യ​ന്ത്ര​ണ​ത്തി​ന് ഇ​വ​ർ​ക്ക് ഒ​ന്നും ചെ​യ്യാ​നാ​വി​ല്ല.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ച്ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ൺ​മു​ന്നി​ൽ അ​മ്പി​ളി​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ടം ന​ട​ന്ന​ത്.

ട്രാ​ഫി​ക് ഐ​ല​ൻ​ഡ് സ്ഥാ​പി​ച്ച് ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​യ വ​ഴി തേ​ടി​യി​ല്ലെ​ങ്കി​ൽ ഇ​നി​യും അ​പ​ക​ട​ങ്ങ​ളു​ണ്ടാ​വും.

Related posts

Leave a Comment