പ​ശു​വി​നെ ദേ​ശീ​യ ​മൃ​ഗ​മാ​ക്ക​ണം! ബീ​​ഫ് ക​​ഴി​​ക്കാ​​നു​​ള്ള അ​​വ​​കാ​​ശ​​ത്തേ​​ക്കാ​​ളും മു​​ക​​ളി​​ലാ​​ണു ജീ​​വി​​ക്കാ​​നു​​ള്ള അ​​വ​​കാ​​ശം; അ​ലാ​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി പറയുന്നത് ഇങ്ങനെ…

അ​​ലാ​​ഹാ​​ബാ​​ദ്: പ​​ശു​​വി​​നെ ദേ​​ശീ​​യ​​മൃ​​ഗ​​മാ​​യി പ്ര​​ഖ്യാ​​പി​​ക്ക​​ണ​​മെ​​ന്ന് അ​​ല​​ാഹാ​​ബാ​​ദ് ഹൈ​​ക്കോ​​ട​​തി.

ഇ​​തി​​നാ​​യി പാ​​ർ​​ല​​മെ​​ന്‍റ് നി​​യ​മം പാ​​സാ​​ക്ക​​ണ​​മെ​​ന്ന് ജ​​സ്റ്റീ​​സ് ശേ​​ഖ​​ർ​​കു​​മാ​​ർ യാ​​ദ​​വ് നി​​ർ​​ദേ​​ശി​​ച്ചു.

പ​​ശു​​ക്ക​​ളെ സം​​ര​​ക്ഷി​​ക്കു​​ക ഹി​​ന്ദു​​ക്ക​​ളു​​ടെ അവ​​കാ​​ശ​​മാ​​ണെ​​ന്നും പ​​ശു​​ക്ക​​ളെ ആ​​ക്ര​മി​ക്കു​​ന്ന​​വ​​ർ​​ക്കു ക​​ടു​​ത്ത ശി​​ക്ഷ ന​ല്ക​​ണ​​മെ​​ന്നും കോ​ട​തി ആ​​വ​​ശ്യ​​പ്പെ​​ട്ടു.

പ​​ശു​​മാം​​സം വി​​റ്റെ​​ന്ന കേ​​സി​​ൽ അ​​റ​​സ്റ്റി​​ലാ​​യ ജാ​​വേ​ദ് എ​ന്ന​യാ​ൾ​ക്കു ജാ​​മ്യം നി​​ഷേ​​ധി​​ച്ചു​​കൊ​​ണ്ടാ​​യി​​രു​​ന്നു അ​​ല​​ാഹാ​​ബാ​​ദ് ഹൈ​​ക്കോ​​ട​​തി സിം​​ഗി​​ൾ ബെ​​ഞ്ചി​​ന്‍റെ നി​​രീ​​ക്ഷ​​ണം.

ഇ​​ന്ത്യ​​യു​​ടെ സം​​സ്കാ​​ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​താ​​ണു പ​​ശു. ബീ​​ഫ് ക​​ഴി​​ക്കാ​​നു​​ള്ള അ​​വ​​കാ​​ശ​​ത്തേ​​ക്കാ​​ളും മു​​ക​​ളി​​ലാ​​ണു ജീ​​വി​​ക്കാ​​നു​​ള്ള അ​​വ​​കാ​​ശം.

പ്രാ​​യാ​​ധി​​ക്യ​​വും രോ​​ഗ​​വും അ​​ല​​ട്ടു​​ന്ന പ​​ശു​​പോ​​ലും മ​​നു​​ഷ്യ​​നു പ്ര​​യോ​​ജ​​ന​​മു​​ള്ള​​വ​​യാ​​ണ്. പ​​ശു​​വി​​ന്‍റെ ചാ​​ണ​​ക​​വും ​മൂ​​ത്ര​​വും കൃ​​ഷി​​ക്കും മ​​രു​​ന്നു നി​​ർ​​മാ​​ണ​​ത്തി​​നും ഉ​​പ​​യോ​​ഗി​​ക്കു​​ന്നു.

ഹി​​ന്ദു​​ക്ക​​ൾ മാ​​ത്ര​​മ​​ല്ല, മു​സ്‌​ലിം​​ക​​ളും പ​​ശു​​വി​​നെ ഇ​​ന്ത്യ​​യു​​ടെ സം​​സ്കാ​​ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ക​​രു​​തു​​ന്നു. അ​​ഞ്ചു മു​സ്‌​ലിം ​ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ൾ ഗോ​​വ​​ധം നി​​രോ​​ധി​​ച്ചി​​രു​​ന്നു.

ബാ​​ബ​​ർ, ഹു​​മ​​യൂ​​ണ്‍, അ​​ക്ബ​​ർ എ​​ന്നി​​വ​​ർ ഇ​​സ്‌​ലാം ​മ​​താ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കി​​ടെ ഗോ​​ബ​​ലി നി​​രോ​​ധി​​ച്ചി​​രു​​ന്നു. മൈ​​സൂ​​ർ ന​​വാ​​ബ് ഹൈ​​ദ​​ർ അ​​ലി ഗോ​​വ​​ധ​​ത്തി​​നു ശി​​ക്ഷ ന​​ല്കി​​യി​​രു​​ന്നു- കോടതി നിരീക്ഷിച്ചു.

Related posts

Leave a Comment