പത്തനാപുരം: വേനല്‍ മഴയും കാറ്റും തുടരുന്നു;നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു.പിറവന്തൂര്‍ പഞ്ചായത്തിലെ കിഴക്കുംഭാഗം,ചേകം പ്രദേശങ്ങളിലാണ് ഇന്നലെ കാറ്റ് താണ്ഡവമാടിയത്.വൈകുന്നേരം അഞ്ചരയോടെ പെയ്ത മഴയ്ക്കൊപ്പം അഞ്ച് മിനിട്ടോളം നീണ്ടുനിന്ന കാറ്റാണ് വലിയ നാശം വരുത്തിവച്ചത്.
റബര്‍,ആഞ്ഞിലി,മാവ് തുടങ്ങിയ മരങ്ങളും,വാഴ,ചീനി,ചേന എന്നീ കാര്‍ഷിക വിളകളുമാണ് നശിച്ചത്.ചേകം ഈട്ടിവിള തെക്കേതില്‍ രാജേഷിന്റെ വീട് മാവ് കടപുഴകി വീണ് തകര്‍ന്നു.കൈപ്പുഴ തെക്കേതില്‍ തങ്കപ്പന്റെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി.ഈട്ടിവിള വീട്ടില്‍ രാജന്,ഉദിയന്പുഴ വീട്ടില്‍ ഭാസ്കരന് എന്നിവരുടെ വീടിനുമുകളിലും മരം വീണ് വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.
കൈപ്പുഴ വീട്ടില്‍ രവീന്ദ്രന്റെ വീട്ടുവളപ്പില്‍ നിന്ന കൂറ്റന്‍ മരം റോഡിന് കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു.ആവണീശ്വരം നെടുവന്നൂരില്‍ നിന്നും അഗ്നിശമന സേനയെത്തി മരംമുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.ഈട്ടിവിള തെക്കേതില്‍ രാജേഷിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന പിക്അപ് വാനിന് മുകളിലേക്ക് മരം വീണ് വാഹനത്തിനും കേടുപാട് സംഭവിച്ചു.