തിരുവനന്തപുരം: നിയമസഭയ്ക്ക് പുറത്ത് രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്ന് സ്പീക്കര്‍ പറഞ്ഞത് വേദനയുണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തിന് മറുപടിയുമായി എം.ബി. രാജേഷ്.
സ്പീക്കര്‍ എന്ന നിലയില്‍ കക്ഷി രാഷ്ട്രീയം പറയുമെന്നല്ല ഉദ്ദേശിച്ചതെന്നും, പൊതുവായ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്നാണ് സൂചിപ്പിച്ചതെന്നും എം.ബി രാജേഷ് നിയമസഭയിൽ വ്യക്തമാക്കി.
സ്പീക്കര്‍ എന്ന നിലയില്‍ പാലിക്കേണ്ട അന്തസും ഔചിത്യവും പാലിച്ചു കൊണ്ടായിരിക്കും അഭിപ്രായ പ്രകടനങ്ങള്‍ എന്നും രാജേഷ് കൂട്ടിച്ചേർത്തു.
സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന രാജേഷിന്റെ പ്രസ്താവന വേദനപ്പിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തേ പറഞ്ഞത്.
സ്പീക്കർ സഭയ്ക്ക് അകത്തും പുറത്തും രാഷ്ട്രീയം പറയരുതെന്നാണ് കീഴ്വഴക്കം. സ്പീക്കർ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാൽ പ്രതിപക്ഷത്തിന് മറുപടി പറയേണ്ടിവരും. സ്പീക്കർ സ്ഥാനത്തിരുന്നിരുന്ന കെ. രാധാകൃഷ്ണനെ മാതൃകയാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.