തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നടപടികള്ക്കെതിരേ കേരള നിയമസഭയില് പ്രമേയം അവതരിപ്പിക്കാന് നീക്കം.
പ്രമേയം കൊണ്ടുവരണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചു.
ലക്ഷദ്വീപ് ജനത നടത്തുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം എന്ന നിലയിൽ കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന ആവശ്യവുമായി ഷാഫി പറമ്പിൽ എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഇതിനിടെ, ജനവിരുദ്ധ നയങ്ങള്ക്കെതിരെ ലക്ഷദ്വീപിലെ വിവിധ രാഷ്ട്രീയ പാര്ട്ടികള് ഇന്ന് സര്വകക്ഷിയോഗം ചേരും.
കോവിഡ് പശ്ചാത്തലത്തില് ഓണ്ലൈനായിട്ടായിരിക്കും ആദ്യഘട്ട യോഗം. ജനങ്ങള്ക്ക് തിരിച്ചടിയാകുന്ന പരിഷ്ക്കാരങ്ങള് പിന്വലിക്കണമെന്നാണ് ലക്ഷദ്വീപിലെ ബിജെപി ഉള്പ്പെടെയുള്ള കക്ഷികള് ആവശ്യപ്പെടുന്നത്.