പാലക്കാട്: ജില്ലയിൽ മഴക്കെടുതി ഒറ്റക്കെട്ടായി നേരിടുന്നതായി എം.ബി രാജേഷ് എം.പി പറഞ്ഞു. ദുരിതാശ്വാസ ക്യാന്പുകളിൽ ഏകോപനത്തോടെയാണ് പ്രവർത്തനം നടക്കുന്നത്. ദുരിതാശ്വാസപ്രവർത്തനങ്ങൾ ജില്ലാ ഭരണകൂടത്തിന്റേയും ജനപ്രതിനിധികളുടേയും സന്നദ്ധസംഘടനകളുടേയും നേതൃത്വത്തിൽ വളരെ കാര്യക്ഷമമായും ഫലപ്രദമായും നടക്കുന്നുണ്ട്.
വീട് പൂർണ്ണമായി തകർന്നവരെ കഞ്ചിക്കോട് അപ്നാഘർ ഉൾപ്പെടെയുളള സുരക്ഷിത ക്യാന്പുകളിലേക്ക് മികച്ച സൗകര്യം നൽകിക്കൊണ്ട് മാറ്റിയിട്ടുണ്ട്. കനത്തമഴ മാറിയ സ്ഥലങ്ങളിൽ വീടുകളിലും ജലസ്രോതസ്സുകളിലും ശുചീകരണവും നടന്നു വരുന്നുണ്ട്.
തമിഴ്നാടിന്േറയും കർണ്ണാടകയുടേയും സഹായവവും നമുക്ക് ലഭ്യമാകുന്നുണ്ട്. വിവിധയിടങ്ങളിൽ നിന്ന് അവശ്യസാധനങ്ങളും ഭക്ഷണവും എത്തുന്നുണ്ടെന്നും എം.പി പറഞ്ഞു