കടുത്തുരുത്തി: പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ പൂച്ചെണ്ട് വാങ്ങാതെ മന്ത്രി എം.ബി. രാജേഷ്.പെരുവയില്‍ മുളക്കുളം പഞ്ചായത്തില്‍ ലൈഫ് പദ്ധതിയിലൂടെ പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാന വേദിയിലാണ് സംഭവം.
മുളക്കുളം പഞ്ചായത്ത് അധികൃതര്‍ നല്കിയ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ പൂച്ചെണ്ടാണ് മന്ത്രി വാങ്ങാതെ നിരസിച്ചത്. അപ്പോള്‍ തന്നെ പഞ്ചായത്ത് സെക്രട്ടറിയെ വേദിയില്‍ വിളിച്ചുവരുത്തി മന്ത്രി തന്റെ അസംതൃപ്തി അറിയിച്ചു.
സ്വാഗത പ്രസംഗത്തിനിടെ മന്ത്രിക്ക് നല്‍കാനായി കൊണ്ടുവന്ന ഉപഹാരം അദേഹം വാങ്ങാതെ വന്നതോടെ പ്ലാസ്റ്റിക് കവറിംഗ് മാറ്റി പൂച്ചെണ്ട് മാത്രം നല്‍കുകയായിരുന്നു.
എന്നാല്‍ അതും മന്ത്രി സ്വീകരിച്ചില്ല. സമ്മേളന വേദിക്കരികെയുള്ള റോഡുകളില്‍ മാലിന്യം പരന്നു കിടന്നതിനെയും പ്രസംഗത്തില്‍ മന്ത്രി വിമര്‍ശിച്ചു.
മോന്‍സ് ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു തുടങ്ങിയവരടക്കമുള്ള ജനപ്രതിനിധികളെ വേദിയിലിരുത്തിയാണ് പഞ്ചായത്തിന്റെ വീഴ്ച്ചകളെ മന്ത്രി വിമര്‍ശിച്ചത്.