തിരുവനന്തപുരം: എലപ്പുള്ളിയിൽ സ്പിരിറ്റ് നിർമ്മാണ കമ്പനിക്ക് പ്രാഥമിക അനുമതിയാണ് നൽകിയത് എന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞു. വ്യവസായാടിസ്ഥാനത്തിൽ കേരളത്തിൽ സ്പിരിറ്റ് നിർമിക്കുക എന്നത് സർക്കാരിന്റെ നയമാണെന്നും കമ്പനികൾ അപേക്ഷ സമർപ്പിച്ചാൽ സുതാര്യമായി പരിശോധിച്ച് അനുമതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടകയിൽ നിന്നുള്ള കമ്പനികൾ അപേക്ഷ നൽകിയാൽ അതും പരിഗണിക്കുമെന്നും ഓയാസിസിന് പ്രാരംഭ അനുമതിയാണ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് സ്പിരിറ്റ് എത്തിക്കുന്നതിലൂടെ കേരളത്തിന് 100 കോടിയോളം ജിഎസ്ടി നഷ്ടം ഉണ്ടാകുന്നുവെന്നും പണം മുഴുവൻ മറ്റ് സംസ്ഥാനങ്ങളിലേക്കാണ് പോകുന്നതെന്നും മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ പറഞ്ഞു.