തിരുവനന്തപുരം: ശശി തരൂർ എംപിയുടെ തിരുവനന്തപുരത്തെ ഓഫീസിനുളളിൽ യുവമോർച്ച പ്രവർത്തകർ കരി ഓയിൽ ഒഴിച്ചതിനെതിരേ എം.ബി.രാജേഷ് എംപി രംഗത്ത്. സംഘപരിവാർ സംഘടനകൾ രാജ്യവ്യാപകമായി കാണിക്കുന്ന അസഹിഷ്ണുതയുടെ തുടർച്ചയാണ് കേരളത്തിലെ സംഭവമെന്നും തരൂരിന്റെ ഓഫീസിനെതിരായ അക്രമം പ്രതിഷേധാർഹമാണെന്നും രാജേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഹിന്ദു പാക്കിസ്ഥാൻ പരാമർശത്തിന്റെ പേരിൽ തരൂരിന്റെ ഓഫീസിന് നേരെ യുവമോർച്ച ആക്രമണം നടത്തിയത്. ഓഫീസിന് മുന്നിലും തരൂരിന്റെ ചിത്രം പതിച്ച ബോർഡിലും പ്രവർത്തകർ കരി ഓയിൽ ഒഴിക്കുകയായിരുന്നു. തരൂർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.