സ്വന്തം ലേഖകൻ
പാലക്കാട്: ആലത്തൂർ സ്വദേശികളായ ദമ്പതികളെ തമിഴ്നാട്ടിലെ പഴനിയിൽ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി.
ആലത്തൂർ സ്വദേശികളായ സുകുമാരനും ഭാര്യ സത്യഭാമയും ആണ് മരിച്ചത്. പഴനിയിലെ ലോഡ്ജിൽ ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന. ഇവരുടെ ആത്മഹത്യാക്കുറിപ്പ് പഴനി ടൗൺ പോലീസ് മുറിയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
മക്കൾക്കും ബന്ധുക്കൾക്കും തങ്ങൾ ജീവനൊടുക്കാൻ പോകുന്നു എന്ന് വാട്സ്ആപ്പ് സന്ദേശമയച്ച ശേഷമാണ് ഇവർ ജീവനൊടുക്കിയത്.