മാഡ്രിഡ്: ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ സൂപ്പർ താരം കിലിയൻ എംബാപെ അടുത്ത സീസണ് മുതല്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന് വേണ്ടി കളിച്ചേക്കും.
എംബാപെയുടെ ട്രാന്‍സ്ഫര്‍ റയൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. 25 മില്യന്‍ യൂറോയാണ് താരത്തിന് വാർഷിക പ്രതിഫലമായി ലഭിക്കുകയെന്നാണ് റിപ്പോർട്ട്.
തുടർച്ചയായി മൂന്നാം തവണയും ഫ്രഞ്ച് ലീഗ് വണ്ണിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് താരം ക്ലബ് വിടുന്നത്.
അടുത്ത മാസത്തോടെ താരത്തിന്റെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുകയാണ്. റയലുമായി അഞ്ചുവര്‍ഷത്തെ കരാറാണ് എംബാപെ ഒപ്പുവയ്ക്കുകയെന്നാണ് റിപ്പോർട്ടുകൾ.