പാരീസ്: ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായുള്ള കരാർ ഇനി പുതുക്കില്ലെന്ന് സൂപ്പർ താരം കിലിയൻ എംബാപ്പെ. അടുത്ത വർഷം എംബപ്പെയുമായുള്ള ക്ലബ്ബിന്റെ കരാർ അവസാനിക്കും.
ഒരു വർഷം കൂടി കരാർ നീട്ടാമെങ്കിലും കരാർ പുതുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് എംബപ്പെ എന്നാണ് റിപ്പോർട്ട്.
അടുത്ത വർഷം എംബപ്പെയെ പിഎസ്ജിക്ക് നഷ്ടമാകും. അതിനാൽ ഈ സമ്മറിൽ തന്നെ താരത്തെ വിൽക്കാനാകും പിഎസ്ജിയുടെ ശ്രമം.
സൂപ്പർ സ്ട്രൈക്കർ കരിം ബെൻസെമ ടീം വിട്ടതിനാൽ എംബപ്പെയെ ടീമിലെത്തിക്കാൻ റയൽ ശ്രമം നടത്തിയേക്കും.