സ്റ്റോക്ഹോം: പ്രശസ്ത ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബപ്പയ്ക്കെതിരേ സ്വീഡനിൽ ബലാത്സംഗക്കേസ്. കഴിഞ്ഞ ഒന്പതിന് സ്റ്റോക്ഹോമിലെ ഒരു നിശാക്ലബ്ബിൽ സന്ദർശനത്തിനെത്തിയപ്പോഴായിരുന്നു സംഭവമെന്ന് സ്വീഡിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എംബപ്പെയും സംഘവും സ്വീഡൻ വിട്ടതിനു പിന്നാലെ ഒരു യുവതി പോലീസിനുമുന്പാകെ ബലാത്സംഗ പരാതിയുമായി എത്തുകയായിരുന്നു. അതേസമയം, പരാതി വ്യാജമാണെന്നാണ് എംബപ്പെ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്.
ഈ ആരോപണത്തിനു തന്റെ മുൻ ക്ലബ്ബുമായുള്ള സാന്പത്തിക തർക്കവുമായി ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി സ്വീഡിഷ് പ്രോസിക്യൂട്ടർമാർ അറിയിച്ചു.