പരിയാരം: കൊല്ലം കൊട്ടിയം സ്വകാര്യ മെഡിക്കൽ കോളജിലെ ഹോസ്റ്റൽ മുറിയിൽ വയനാട് സ്വദേശിയായ എംബിബിഎസ് വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. ഒന്നാം വർഷ വിദ്യാർഥിനിയും വയനാട് പരിയാരം പാറയ്ക്കൽ പാതിരി വീട്ടിൽ അബ്ദുൽ ഷുക്കൂർ സജ്ന ദന്പതികളുടെ മകളുമായ നെഹല (20) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് നാലോടെ സഹപാഠികളുമായി ചായ കുടിക്കാൻ കാന്റീനിൽ എത്തിയിരുന്നു. എന്നാൽ താമസമുണ്ടായതിനാൽ കുട്ടി മുറിയിലേക്ക് മടങ്ങി. കാന്റീനിൽ പോയവർ തിരികെ മുറിയിൽ എത്തിയപ്പോഴായിരുന്നു മരിച്ച നിലയിൽ കണ്ടത്. നിഹാൽ ഏക സഹോദരനാണ്.