പാറ്റ്ന: ബിഹാറിൽ മന്ത്രിമാരുടെ ആഡംബരത്തിനായി പുതിയ കാറുകൾ മോഹിക്കേണ്ടെന്ന് ഉപമുഖ്യമന്ത്രി തേജസ്വി യാദവ്.
സന്ദർശകർക്കു കാൽ തൊട്ടു വണങ്ങാൻ നിന്നു കൊടുക്കേണ്ടെന്നാണു മറ്റൊരു നിർദേശം. അഭിവാദ്യങ്ങൾക്കു കൈകൂപ്പി നമസ്തേ പറഞ്ഞാൽ മതിയാകും.
പൂച്ചെണ്ടുകൾക്കു പകരം പുസ്തകമോ പേനയോ സമ്മാനമായി പ്രോത്സാഹിപ്പിക്കണം. പെരുമാറ്റത്തിൽ വിനയം നിറഞ്ഞു തുളുന്പണം.
ജനസേവനത്തിനു ജാതി മത പരിഗണന പാടില്ല. ദരിദ്രരെ സഹായിക്കുന്നതിനാകണം മുൻഗണനയെന്നും ഉപമുഖ്യമന്ത്രി നിർദേശിച്ചു.
ആർജെഡിയുടെ നിയമമന്ത്രി കാർത്തികേയ് സിംഗനെതിരായ തട്ടിക്കൊണ്ടു പോകൽ കേസിലെ അറസ്റ്റ് വാറണ്ടിനു പിന്നാലെയാണ് പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള നിർദേശവുമായി ഉപമുഖ്യമന്ത്രിയെത്തിയത്.