സ്വന്തം ലേഖകന്‍
വടകര: വില്യാപ്പള്ളിക്കടുത്ത് കല്ലേരിയില്‍ സിപിഎം പ്രവര്‍ത്തകനായ യുവാവിനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി മര്‍ദിച്ചു.
കാര്‍ കത്തിച്ചു.നാല് പേര് ചേര്‍ന്നാണ് അക്രമം നടത്തിയത്. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.
കല്ലേരിയിലെ ഒന്തമ്മല്‍ ബിജുവിന്റെ കാറാണ് അഗ്നിക്കിരയായത്. രാത്രിയോടെ ബിജുവിനെ ഒരു സ്ഥലത്ത് പോകാനുണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു.
തുടര്‍ന്ന് മര്‍ദിച്ച ശേഷം കാര്‍ കത്തിച്ചുവെന്നാണ് പോലീസ് പറയുന്നത്.
അര്ജുന് ആയങ്കിയെ…
സംഭവം സംബന്ധിച്ച് വടകര പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കള്ളക്കടത്ത് സംഘമാണോ പിന്നിലെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ അര്ജുന് ആയങ്കിയെ ഒളിവില്‍ പാര്‍പ്പിച്ചുവെന്ന ആരോപണം നേരിട്ടയാളാണ് ബിജു.
ഇതുകൊണ്ടുതന്നെയാണ് അക്രമത്തിനു പിന്നില്‍ സ്വര്‍ണ കള്ളക്കടത്തുസംഘമാണെന്ന പ്രാഥമിക നിഗമനത്തിലേക്ക് പോലീസ് എത്തിയത്.
വാനിലാണ് അക്രമി സംഘം എത്തിയത്. സംഭവവസ്ഥലത്ത് എത്തി പോലീസ് തെളിവെടുപ്പ് നടത്തി. രാത്രിയായതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല.
ഫോട്ടോ വിവാദം
നേരത്തെ ഡിവൈഎഫ്ഐ നേതാക്കളും അര്ജുന് ആയങ്കിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
സമൂഹ മാധ്യമങ്ങളില്‍ സ്വീകാര്യത കിട്ടാന്‍ പി.ജയരാജന്റെ കൂടെ നിന്ന് ഫോട്ടോ എടുത്ത് അത് ഉപയോഗിച്ചാണ് ആയങ്കി ഉള്‍പ്പെടെയുള്ള സ്വര്‍ണക്കടത്ത് സംഘങ്ങളുടെ പ്രവര്‍ത്തനം എന്നായിരുന്നു ഡിവൈഎഫ്ഐ ആരോപണം.
ഇതുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങള്‍ പ്രദേശത്ത് കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്.