ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ (എസ്ഇആർഎൽ) ഗവേഷകസംഘം വലചിറകൻ വിഭാഗത്തിലെ അപൂർവയിനം ശൂലവലചിറകനെ കോഴിക്കോട് ജില്ലയിലെ ജാനകിക്കാട്ടിൽനിന്ന് കണ്ടെത്തി.
പശ്ചിമഘട്ടത്തിൽനിന്ന് ആദ്യമായിട്ടാണ് “സ്പൈലോസ്മൈലസ് ട്യൂബർകുലാറ്റസ്’ എന്ന ശൂലവലചിറകനെ കണ്ടെത്തുന്നത്.
ഓസ്മിലിഡേ കുടുംബത്തെയും ആദ്യമായിട്ടാണ് പശ്ചിമഘട്ടത്തിൽനിന്നു കണ്ടെത്തുന്നത്.
അന്താരാഷ്ട്ര ശാസ്ത്ര മാസികയായ ടാപ്രോബാനിക്കയുടെ അടുത്തിടെ പ്രസിദ്ധീകരിച്ച ലക്കത്തിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ജന്തുശാസ്ത്ര വിഭാഗം ഗവേഷകനായ ടി.ബി. സൂര്യനാരായണൻ, ഗവേഷണ മേധാവിയും അസിസ്റ്റന്റ് പ്രഫസറുമായ ഡോ.സി. ബിജോയ് എന്നിവരാണ് ഈ കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചത്.
കൗണ്‍സിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ സാന്പത്തിക സഹായത്തോടെയാണ് ഗവേഷണം നടത്തിയത്.