ഞങ്ങളുടെ വി​​വാ​​ഹം വീ​​ട്ടു​​കാ​​ർ സ​​മ്മ​​തി​​ക്കി​​ല്ല, അ​​തി​​നാ​​ൽ..! ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച ക​മി​താ​ക്ക​ളി​ൽ യു​വാ​വ് മരിച്ചു; യു​വ​തി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

മ​​റ​​യൂ​​ർ: ജീ​​വ​​നൊ​​ടു​​ക്കാ​​ൻ ശ്ര​​മി​​ച്ച ക​​മി​​താ​​ക്ക​​ളി​ൽ യു​​വാ​​വ് മ​രി​ച്ചു. യു​​വ​​തി​​യെ ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

പെ​​രു​​ന്പാ​​വൂ​​ർ മാ​​റ​​ന്പ​​ള്ളി നാ​​ട്ടു​​ക​​ല്ലു​​ങ്ക​​ൽ അ​​ലി​​യു​​ടെ മ​​ക​​ൻ നാ​​ദി​​ർ​​ഷാ അ​​ലി (30)​യാ​​ണ് മ​​രി​​ച്ച​​ത്.

ര​​ക്തം വാ​​ർ​​ന്ന​​ നി​​ല​​യി​​ൽ ക​​ണ്ട മ​​റ​​യൂ​​ർ സ്വ​​ദേ​​ശി​​നി​​യും ഇ​​വി​​ടെ സ്കൂ​​ൾ അ​​ധ്യാ​​പി​​ക​​യു​​മാ​​യ നി​​ഖി​​ല തോ​​മ​​സിനെ (26) കോ​​ല​​ഞ്ചേ​​രി​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

ഇ​​രു​​വ​​രും വ​​ർ​​ഷ​​ങ്ങ​​ളാ​​യി പ്ര​​ണ​​യ​​ത്തി​​ലാ​​യി​​രു​​ന്നെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു.

ഇ​​ന്ന​​ലെ യു​​വ​​തി​​യെ കാ​​ണാ​​നാ​​യി നാ​​ദി​​ർ​​ഷാ മ​​റ​​യൂ​​രി​​ൽ എ​​ത്തി​​യി​​രു​​ന്നു. കാ​​റു​​മാ​​യി എ​​ത്തി​​യ യു​​വാ​​വി​​നൊ​​പ്പം ഇ​​ര​​ച്ചി​​ൽ പാ​​റ, കാ​​ന്ത​​ല്ലൂ​​ർ ഗു​​ഹ​​നാ​​ഥ​​പു​​രം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ചു​​റ്റി​​ക്ക​​റ​​ങ്ങി​​യ​​ശേ​​ഷം കാ​​ന്ത​​ല്ലൂ​​രി​​ലെ ഭ്ര​​മ​​രം പോ​​യി​​ന്‍റി​​ൽ എ​​എ​​ത്തി​​.

അ​​വി​​ടെ കാ​​ർ നി​​ർ​​ത്തി​​യശേ​​ഷം ത​ങ്ങ​ളു​ടെ വി​​വാ​​ഹം വീ​​ട്ടു​​കാ​​ർ സ​​മ്മ​​തി​​ക്കി​​ല്ലെ​​ന്നും അ​​തി​​നാ​​ൽ ആ​​ത്മ​​ഹ​​ത്യ ചെ​​യ്യു​​ക​​യാ​​ണെ​​ന്നും അ​​റി​​യി​​ച്ച് വീ​​ഡി​​യോ ചി​​ത്രീ​​ക​​രി​​ച്ച് സു​​ഹൃ​​ത്തു​​ക്ക​​ൾ​​ക്ക് അ​​യ​​ച്ച​​ശേ​​ഷം ഇ​രു​വ​രും ജീ​​വ​​നൊ​​ടു​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

സം​​ഭ​​വ​​സ്ഥ​​ല​​ത്തു​​നി​​ന്നും കൈ​​ക​​ൾ മു​​റി​​ക്കാ​​ൻ ഉ​​പ​​യോ​​ഗി​​ച്ച ബ്ലെ​​യ്ഡ്, മ​​ദ്യ​​ക്കു​​പ്പി, ഇ​​രു​​വ​​രു​​ടെ​​യും ചെ​​രു​​പ്പു​​ക​​ൾ, വ​​സ്ത്രം, മൊ​​ബൈ​​ൽ ഫോ​​ണ്‍ എ​​ന്നി​​വ ര​​ക്ത​​ത്തി​​ൽ കു​​തി​​ർ​​ന്ന​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി.

ഭ്ര​​മ​​രം പോ​​യി​​ന്‍റി​​ലെ​​ത്തി​​യ വി​​നോ​​ദ സ​​ഞ്ചാ​​രി​​ക​​ൾ, കൊ​​ക്ക​​യി​​ൽ യു​​വ​​തി​​യു​​ടെ ക​​ര​​ച്ചി​​ൽ കേ​​ൾ​​ക്കു​​ന്ന​​താ​​യി സ​​മീ​​പ​​വാ​​സി​​ക​​ളാ​​യ തൊ​​ഴി​​ലാ​​ളി​​ക​​ളെ അി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ് കൈ​​ത്ത​​ണ്ട മു​​റി​​ഞ്ഞ് ര​​ക്തം വാ​​ർ​​ന്ന​​ നി​​ല​​യി​​ൽ യു​​വ​​തി​​യെ ക​​ണ്ടെ​​ത്തി​​യ​​ത്. യു​​വ​​തി​​യു​​ടെ അ​​ടു​​ത്തെ​​ത്തി​​യ സ​​മ​​യ​​ത്താ​​ണ് പാ​​റ​​യ്ക്കു​​താ​​ഴെ ആ​​ൾ വീ​​ണി​​ട്ടു​​ണ്ടെ​​ന്ന് പ​​റ​​യു​​ന്ന​​ത്.

തൊ​​ഴി​​ലാ​​ളി​​ക​​ൾ ഉ​​ട​​നെ കാ​​ന്ത​​ല്ലൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​ടി. മോ​​ഹ​​ൻ​​ദാ​​സി​​നെ വി​​ളി​​ച്ച​​റി​​യി​​ക്കു​​ക​​യും തു​​ട​​ർ​​ന്ന് ജീ​​പ്പില്‍ യു​​വ​​തി​​യെ മ​​റ​​യൂ​​രി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ക്കു​​ക​​യും ചെ​​യ്തു.

നി​​ല ഗു​​രു​​ത​​ര​​മാ​​യ​​തി​​നാ​​ൽ കോ​​ല​​ഞ്ചേ​​രി​​യി​​ലെ മെ​​ഡി​​ക്ക​​ൽ കോ​ള​ജി​​ലേ​​ക്ക് വി​​ദ​​ഗ്ധ ചി​​കി​​ത്സയ്‌ ക്കാ​​യി കൊ​​ണ്ടു​​പോ​​യി.

മ​​റ​​യൂ​​ർ പോ​​ലീ​​സ്, കാ​​ന്ത​​ല്ലൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ്, മു​​ൻ പ​​ഞ്ചാ​​യ​​ത്തം​​ഗം ശി​​വ​​ൻ രാ​​ജ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കു​​ള​​ച്ചി​​വ​​യ​​ൽ ആ​​ദി​​വാ​​സി ക്കുടി​​യി​​ലെ യു​​വാ​​ക്ക​​ളു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ മൂ​​ന്നു​​മ​​ണി​​ക്കൂ​​ർ ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​നൊ​​ടു​​വി​​ലാ​​ണ് പാ​​റ​​ക്കെ​​ട്ടി​​നു താ​​ഴ്ഭാ​​ഗ​​ത്തു​​നി​​ന്ന് വൈ​​കു​​ന്നേ​​രം ആ​​റോ​​ടെ യു​​വാ​​വി​​ന്‍റെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ടു​​ത്ത​​ത്.

Related posts

Leave a Comment