ചെറായി: സ്ത്രീകളുടെ അടിവസ്ത്രം അലക്കി വിരിച്ചിട്ടാല് കാണാതെ പോകുന്നു.
പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കോണ്‍വന്റ് കിഴക്ക് ഭാഗത്തുള്ള വീടുകളില്‍ രാവിലെ വസ്ത്രം അലക്കി വിരിച്ച് കഴിഞ്ഞ് ഇവ ഉണങ്ങുന്ന നേരം തിരിച്ചെടുക്കാന്‍ ചെല്ലുമ്പോഴാണ് പലയിടത്തും സ്ത്രീകളുടെ അടിവസ്ത്രം മാത്രം കാണാതാകുന്നത്.
സംഭവം പതിവായപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ ഈ അടുത്ത് ഒരു പതിനഞ്ചുകാരനെ പിടികൂടിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പരിസങ്ങളില്‍ തന്നെയുള്ള കുട്ടി സാമൂഹ്യ വിരുദ്ധരാണ് ഇതിന്റെ പിന്നിലെന്നാണ് സൂചന.ഇതേ തുടര്‍ന്ന് പ്രാദേശിക വാസികള്‍ മുനമ്പം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട് .