ഗോഹട്ടി: ആസാമില്‍ മകളുടെ കാമുകന്റെ ചെവി മുറിച്ചയാള്‍ അറസ്റ്റില്‍. ടിന്‍സുകിയയിലാണ് സംഭവം.
പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ ചെവിയാണ് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ് മുറിച്ചത്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് വിദ്യര്‍ഥിയെ കണ്ട പിതാവ് കുട്ടിയെ കെട്ടിയിട്ട് മര്‍ദിച്ചതിന് ശേഷമാണ് ചെവി മുറിച്ചത്.
തന്റെ വീട്ടില്‍ മോഷ്ടിക്കാനെത്തിയ ആളെന്ന അറിയിച്ച് ഇയാള്‍ തന്നെയാണ് പോലീസില്‍ വിവരമറിയിച്ചത്.
പോലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്.
വിദ്യാര്‍ഥിയുടെ മാതാവ് നല്കിയ പരാതിയിന്മേല് പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയുടെ ചെവി ഡോക്ടര്‍മാര്‍ തുന്നിച്ചേര്‍ത്തു.