പൊൻകുന്നം: ഹൈവേ നിർമ്മാണ വികസനത്തിന്റെ ഭാഗമായി വീടിന്റെ സംരക്ഷണഭിത്തി ഇടിച്ചു കളഞ്ഞിട്ട് നാലു മാസം .
അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. പുനലൂർ – മൂവാറ്റുപുഴ ഹൈവേയിൽ പൊൻകുന്നം മുസ്ളീം പള്ളിയുടെ എതിർ വശത്തുള്ള ഷെറീനാസ് മുഹമ്മദു ഷെരീഫ് താമസിക്കുന്ന വീടിന്റെ സം രക്ഷണഭിത്തിയാണ് കെഎസ്പിടി അധികൃതർ തകർത്തുകളഞ്ഞത്.
ഇതിനൊപ്പം തന്നെ ഉണ്ടായിരുന്ന വീട്ടിലേക്കുള്ള കൽക്കെട്ടും തകർത്തിരുന്നു.
സംരക്ഷണഭിത്തിയും നടപ്പുവഴിയും ഇല്ലാതിരുന്നതിനാൽ മുഹമ്മദ് ഷെരിഫും ഭാര്യയും മക്കളുടെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്.
വീട്ടിൽ മടങ്ങിവന്ന ഈ വൃദ്ധ ദമ്പതികൾ ഭീതിയിലാണ്. ഇവർ പലതവണ വകുപ്പധികൃതർക്കും എൻഞ്ചിനിയർക്കും പലതവണ പരാതി നൽകിയെങ്കിലും നടപടിയായിട്ടില്ല.
വീടിനു സംരക്ഷണഭിത്തിയുമില്ല. റോഡിലേക്ക് ഇറങ്ങാൻ വഴിയുമില്ല. ഇതിനു പരിഹാരം കാണാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നയാവശ്യം ശക്തമായി.