നടൻ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിന് രസകരമായ കമന്റുമായി നടൻ മനോജ് കെ. ജയൻ.
ഒരു മാസികയുടെ കവർ ചിത്രത്തിനായി പകർത്തിയ ചിത്രമാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
എന്റെ മമ്മൂക്കാ….എന്താ ഇത്? ഒരു രക്ഷയുമില്ലല്ലോ. പുതിയ പിള്ളേർക്ക് ജീവിച്ചു പോകണ്ടേ? കിടുക്കി…തിമിർത്തു…കലക്കി…’ എന്നായിരുന്നു മനോജ് കെ. ജയന്റെ കമന്റ്.
അൻപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഓഗസ്റ്റ് ആറാം തിയതിയാണ് മമ്മൂട്ടി എന്ന നടന് ആദ്യമായി കാമറയ്ക്കു മുന്നിലെത്തിയത്.
തോപ്പില്‍ഭാസി തിരക്കഥയൊരുക്കി കെ.എസ്. സേതുമാധവന് സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മമ്മൂട്ടിയുടെ അരങ്ങേറ്റം.
സത്യനും പ്രേം നസീറും ഷീലയുമെല്ലാം പ്രധാനവേഷങ്ങളെ അവതരിപ്പിച്ച ആ ചിത്രത്തില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.