കെ​ട്ടി​ട നി​ർ​മ്മാ​ണ പെ​ർ​മി​റ്റ് ഫീ​സ് കു​റ​ച്ച് സ​ർ​ക്കാ​ർ; 60 ശ​ത​മാ​നം വ​രെ ഇ​ള​വ്; പു​തി​യ നി​ര​ക്കു​ക​ൾ ആ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ നി​ല​വി​ൽ വ​രും; എം. ​ബി. രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: കെ​ട്ടി​ട നി​ർ​മ്മാ​ണ പെ​ർ​മി​റ്റ് ഫീ​സ് കു​റ​യ്ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. 60% വ​രെ​യാ​ണ് ഫീ​സ് നി​ര​ക്കു​ക​ളി​ലു​ണ്ടാ​വു​ന്ന കു​റ​വ്. 81 സ്ക്വ​യ​ർ മീ​റ്റ​ർ മു​ത​ൽ 300 സ്ക്വ​യ​ർ വ​രെ വി​സ്തീ​ർ​ണ​മു​ള്ള വീ​ടു​ക​ൾ​ക്ക് ചു​രു​ങ്ങി​യ​ത് അ​ൻ​പ​ത് ശ​ത​മാ​ന​മെ​ങ്കി​ലും പെ​ർ​മ്മി​റ്റ് ഫീ​സ് കു​റ​യ്ക്കു​ന്ന രീ​തി​യി​ലാ​ണ് പു​തി​യ നി​ര​ക്കെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം. ​ബി. രാ​ജേ​ഷ്. പു​തി​യ നി​ര​ക്കു​ക​ൾ ആ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ നി​ല​വി​ൽ വ​രും.

കോ​ർ​പ​റേ​ഷ​നി​ൽ 81 മു​ത​ൽ 150 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള വീ​ടു​ക​ളു​ടെ പെ​ർ​മി​റ്റ് ഫീ​സ് 60% കു​റ​യ്ക്കും. 80 ച​തു​ര​ശ്ര മീ​റ്റ​ർ വ​രെ​യു​ള്ള കെ​ട്ടി​ട​ങ്ങ​ളെ പെ​ർ​മ്മി​റ്റ് ഫീ​സ് വ​ർ​ധ​ന​വി​ൽ നി​ന്ന് ക​ഴി​ഞ്ഞ​വ​ർ​ഷം സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി​യി​രു​ന്നു എ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

കെ​ട്ടി​ട നി​ർ​മ്മാ​ണ പെ​ർ​മി​റ്റ് ഫീ​സ് കു​റ​യ്ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച വി​വ​രം സ​ന്തോ​ഷ​പൂ​ർ​വം അ​റി​യി​ക്ക​ട്ടെ. 60% വ​രെ​യാ​ണ് ഫീ​സ് നി​ര​ക്കു​ക​ളി​ലു​ണ്ടാ​വു​ന്ന കു​റ​വ്.

81 സ്ക്വ​യ​ർ മീ​റ്റ​ർ മു​ത​ൽ 300 സ്ക്വ​യ​ർ വ​രെ വി​സ്തീ​ർ​ണ​മു​ള്ള വീ​ടു​ക​ൾ​ക്ക് ചു​രു​ങ്ങി​യ​ത് അ​ൻ​പ​ത് ശ​ത​മാ​ന​മെ​ങ്കി​ലും പെ​ർ​മ്മി​റ്റ് ഫീ​സ് കു​റ​യ്ക്കു​ന്ന രീ​തി​യി​ലാ​ണ് പു​തി​യ നി​ര​ക്ക്. കോ​ർ​പ​റേ​ഷ​നി​ൽ 81 മു​ത​ൽ 150 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള വീ​ടു​ക​ളു​ടെ പെ​ർ​മി​റ്റ് ഫീ​സ് 60% കു​റ​യ്ക്കും.

80 ച​തു​ര​ശ്ര മീ​റ്റ​ർ വ​രെ​യു​ള്ള കെ​ട്ടി​ട​ങ്ങ​ളെ പെ​ർ​മ്മി​റ്റ് ഫീ​സ് വ​ർ​ധ​ന​വി​ൽ നി​ന്ന് ക​ഴി​ഞ്ഞ​വ​ർ​ഷം സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി​യി​രു​ന്നു. വ്യ​വ​സാ​യ, വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ര​ക്കി​ലും 58% വ​രെ കു​റ​വ് വ​രു​ത്തി​യി​ട്ടു​ണ്ട്. പു​തി​യ നി​ര​ക്കു​ക​ൾ ആ​ഗ​സ്റ്റ് 1 മു​ത​ൽ നി​ല​വി​ൽ വ​രും.

പെ​ർ​മി​റ്റ് ഫീ​സി​ലൂ​ടെ ല​ഭി​ക്കു​ന്ന വ​രു​മാ​നം പൂ​ർ​ണ​മാ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ല​ഭി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ നി​ല​വി​ലു​ള്ള പെ​ർ​മി​റ്റ് ഫീ​സ് രാ​ജ്യ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ പെ​ർ​മി​റ്റ് ഫീ​സാ​ണ് എ​ന്ന വ​സ്തു​ത നി​ല​നി​ൽ​ക്കെ ത​ന്നെ​യാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം മു​ൻ​നി​ർ​ത്തി ഫീ​സ് പ​കു​തി​യി​ലേ​റെ കു​റ​യ്ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വു​ന്ന​ത്.

Related posts

Leave a Comment