തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാരിന് ഒരു താല്പര്യക്കുറവും ഉണ്ടായിരുന്നില്ലെന്ന് മന്ത്രി എം. ബി. രാജേഷ്. പലരും മൊഴി നല്‍കിയത് രഹസ്യാത്മകത കാത്ത് സൂക്ഷിക്കും എന്നു ഉറപ്പ് നല്‍കിയത് കൊണ്ടാണ്. ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് സങ്കുചിത രാഷ്ട്രീയ താല്പര്യമാണെന്നും മന്ത്രി പറഞ്ഞു.
സിനിമാ കോൺക്ലേവിൽ ഇരയും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന് പറയുന്നത് തെറ്റാണ്. നിയമപരമായ നടപടികൾ സർക്കാർ സ്വീകരിക്കും. സർക്കാരിന് ആരെയെങ്കിലും സംരക്ഷിക്കാനുണ്ടെങ്കിൽ ഹേമ കമ്മിറ്റിയെ നിയോഗിക്കില്ലന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഹേമകമ്മിറ്റിക്ക് മൊഴിനല്‍കിയ സ്ത്രീകള്‍ ആർജവത്തോടെ മുന്നോട്ട് വന്ന് പരാതി നല്കാന് തയാറാകണമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി.സതീദേവി. പരാതികള്‍ ഉണ്ടെങ്കിലേ കേസ് നിലനില്ക്കുകയുള്ളൂ. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ആരെയും തേജോവധം ചെയ്യാനാകില്ലന്നും സതീദേവി പറഞ്ഞു.