തൊഴിലുറപ്പ് സോഷ്യല്‍ ഓഡിറ്റ്; കേരളം ഒന്നാം സ്ഥാനത്ത്; എം ബി രാജേഷ്

ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ സോ​ഷ്യ​ല്‍ ഓ​ഡി​റ്റി​ല്‍ രാ​ജ്യ​ത്ത് വീ​ണ്ടും കേ​ര​ളം ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യെ​ന്ന് മ​ന്ത്രി എം​ബി രാ​ജേ​ഷ്.

ബാ​ക്കി എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളെ​യും പി​ന്നി​ലാ​ക്കി​യാ​ണ് ഈ ​നേ​ട്ടം കേ​ര​ളം സ്വ​ന്ത​മാ​ക്കി​യ​തെ​ന്ന് എം​ബി രാ​ജേ​ഷ് പ​റ​ഞ്ഞു. സ​മ്പൂ​ർ​ണ സോ​ഷ്യ​ൽ ഓ​ഡി​റ്റ് സം​സ്ഥാ​ന​മാ​യി കേ​ര​ളം ഉ​ട​നെ മാ​റു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​ദ്ദേ​ഹം അ​റി​യി​ച്ച​ത്.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം…

ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ സോ​ഷ്യ​ൽ ഓ​ഡി​റ്റി​ൽ രാ​ജ്യ​ത്ത് വീ​ണ്ടും കേ​ര​ളം ഒ​ന്നാം സ്ഥാ​ന​ത്തി​യ വി​വ​രം സ​ന്തോ​ഷ​പൂ​ർ​വ്വം അ​റി​യി​ക്ക​ട്ടെ.

മ​റ്റ് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളെ​യും ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​യാ​ണ് ഈ ​നേ​ട്ടം കേ​ര​ളം സ്വ​ന്ത​മാ​ക്കി​യ​ത്. 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ആ​ദ്യ ആ​റു മാ​സ​ത്തെ സോ​ഷ്യ​ൽ ഓ​ഡി​റ്റ് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ച ക​ണ​ക്ക് അ​നു​സ​രി​ച്ച്, കേ​ര​ളം 99.5 % പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സോ​ഷ്യ​ൽ ഓ​ഡി​റ്റ് ഗ്രാ​മ​സ​ഭ​ക​ളും പ​ബ്ലി​ക് ഹി​യ​റിം​ഗു​ക​ളും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

കേ​ര​ളം 99.5% ഭൌ​തി​ക പു​രോ​ഗ​തി നേ​ടി​യ​പ്പോ​ള്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ഒ​ഡീ​ഷ​യ്ക്ക് 64.8%വും ​മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ബി​ഹാ​റി​ന് 62.6% വും ​മാ​ത്ര​മേ നേ​ടാ​നാ​യി​ട്ടു​ള്ളൂ.

നാ​ല് സം​സ്ഥാ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് 60%ത്തി​ല​ധി​കം പു​രോ​ഗ​തി കൈ​വ​രി​ച്ചി​ട്ടു​ള്ള​ത്‌. പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ലെ പോ​രാ​യ്മ ക​ണ്ടെ​ത്താ​നും പ​രി​ഹാ​രം കാ​ണാ​നും കേ​ര​ളം ന​ട​ത്തു​ന്ന ഈ ​കു​റ്റ​മ​റ്റ ഇ​ട​പെ​ട​ൽ ഒ​രി​ക്ക​ൽ​ക്കൂ​ടി രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​വു​ക​യാ​ണ്.

സ​മ്പൂ​ർ​ണ സോ​ഷ്യ​ൽ ഓ​ഡി​റ്റ് സം​സ്ഥാ​ന​മാ​യി കേ​ര​ളം ഉ​ട​നെ മാ​റും. ഇ​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളും ഇ​ടു​ക്കി ജി​ല്ല​യി​ലെ ഒ​രു പ​ഞ്ചാ​യ​ത്തു​മാ​ണ് ഇ​നി ബാ​ക്കി​യു​ള്ള​ത്.

ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ഈ ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സോ​ഷ്യ​ൽ ഓ​ഡി​റ്റ് കൂ​ടി പൂ​ർ​ത്തി​യാ​ക്കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ സോ​ഷ്യ​ൽ ഓ​ഡി​റ്റ് ന​ട​പ്പി​ലാ​ക്കു​ന്ന രാ​ജ്യ​ത്തെ ഏ​ക സം​സ്ഥാ​നം കേ​ര​ള​മാ​ണ്.

2022-23ലും ​സ​മ്പൂ​ർ​ണ സോ​ഷ്യ​ൽ ഓ​ഡി​റ്റ് സം​സ്ഥാ​ന​മാ​കാ​ൻ ക​ര​ള​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നു. ഓ​രോ ആ​റു​മാ​സ​ത്തി​ലും പ​ഞ്ചാ​യ​ത്തു​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഗ്രാ​മ​സ​ഭ​ക​ള്‍ സോ​ഷ്യ​ൽ ഓ​ഡി​റ്റിം​ഗി​ന് വി​ധേ​യ​മാ​ക്ക​ണം എ​ന്ന തൊ​ഴി​ലു​റ​പ്പ് നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ പൂ​ർ​ണ​മാ​യും പാ​ലി​ക്കാ​ൻ കേ​ര​ള​ത്തി​ന് ക​ഴി​യു​ന്നു.

സോ​ഷ്യ​ൽ ഓ​ഡി​റ്റ് ഗ്രാ​മ​സ​ഭ​ക​ളും പ​ബ്ലി​ക് ഹി​യ​റിം​ഗു​ക​ളും സം​ഘ​ടി​പ്പി​ച്ചാ​ണ് ഈ ​പ്ര​ക്രീ​യ ന​ട​ത്തു​ന്ന​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ സൂ​ചി​ക​ക​ളി​ൽ മ​ഹാ​ഭൂ​രി​പ​ക്ഷ​ത്തി​ലും കേ​ര​ള​മാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ക്ഷേ​മ​നി​ധി ഏ​ർ​പ്പെ​ടു​ത്തി​യ​തും കേ​ര​ള​മാ​ണ്.. കു​റ്റ​മ​റ്റ​തും സു​താ​ര്യ​വു​മാ​യ നി​ർ​വ​ഹ​ണ​ത്തി​ലൂ​ടെ തൊ​ഴി​ലു​റ​പ്പ് സോ​ഷ്യ​ൽ ഓ​ഡി​റ്റിം​ഗി​ലും കേ​ര​ളം ഒ​രു മാ​തൃ​ക സൃ​ഷ്ടി​ക്കു​ക​യാ​ണ്.

Related posts

Leave a Comment