തൊടുപുഴ: തൊടുപുഴയിൽ സ്വകാര്യ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര ഒറ്റക്കണ്ടമേത്തല് സുരേഷ്ബാബുവിന്റെ മകന് വിശാഖ് കൃഷ്ണ (23) ആണ് മരിച്ചത്.
കോളജിനു സമീപത്തെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് വിശാഖിനെ ഇന്നുരാവിലെ കണ്ടെത്തിയത്.മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു. പിതാവ് സുരേഷ് ബാബു ദുബായില്‍ ജോലി ചെയ്യുകയാണ്.
മാതാവും വിശാഖുമാണ് വാടക വീട്ടില്‍ താമസിച്ചിരുന്നത്. ഇവര്‍ മൂന്നു ദിവസം മുമ്പ് ദുബായില്‍ ഭര്‍ത്താവിന്റെ അടുത്തേക്കു പോയതിനാല്‍ വിശാഖ് തനിച്ചാണ് വീട്ടിലുണ്ടായിരുന്നത്. തൊടുപുഴ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.