സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന് വധഭീഷണി. കത്തിലൂടെയാണ് ഭീഷണി ലഭിച്ചത്. മനുഷ്യവിസര്‍ജ്ജവും തപാലില്‍ ലഭിച്ചെന്നും കത്തുകളില്‍ അസഭ്യവര്‍ഷമാണെന്നും ജോസഫൈന്‍ പറഞ്ഞു.
സിനിമയിലെ വനിതാ കൂട്ടായ്മ അംഗങ്ങള്‍ക്കും ഭീഷണിയുണ്ട്. ഭീഷണികളെ വകവയ്ക്കുന്നില്ലെന്നും ശക്തമായി മുന്നോട്ടുപോകുമെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു. പി.സി. ജോര്‍ജിനെതിരെ കേസെടുത്തശേഷമാണ് ഭീഷണി ഉണ്ടായതെന്നും അവര്‍ പറഞ്ഞു.