പുത്തൂർ : കലയപുരത്ത് എം സി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് മണ്ണിക്കാല ജംഗ്ഷനിൽ മാർത്തോമ്മ പള്ളിക്ക് സമീപം റോഡ് വക്കിൽ കുന്നു പോലെ ഉയരത്തിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യാൻകെ എസ് ടി പി തയാറാകണമെന്ന ആവശ്യം ശക്തം.
എം സി റോഡ് നവീകരണം കെഎസ്ടിപി 2005ൽ തുടങ്ങിയപ്പോൾ വശങ്ങളിലേക്ക് കൂട്ടിയിട്ട കല്ലുനിറഞ്ഞ മൺകൂനകൾ ഇതുവരേയും നീക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ല.മൺസൂൺ കാലത്ത് കാട് കയറി ഇഴജന്തുക്കളുടെ താവളമായി പാതയോരം മാറിയിരിക്കുകയാണ്.ഖരമാലിന്യങ്ങൾ വ്യാപകമായി തള്ളുന്നു.വലിയ പാറക്കല്ലുകൾ തള്ളിയിരിക്കുന്ന ഈ സ്ഥലത്ത് അപകടങ്ങളും പെരുകുകയാണ്.
പുത്തൂർമുക്കിലും കുളക്കട കെഎസ്ഇ ബി ഓഫീസിനു സമീപവും 13വർഷം മുമ്പ് കൂട്ടിയിട്ട മൺകൂനകൾ കാട് കയറിക്കിടക്കുകയാണ്.പാതയോരത്തെ മൺകൂനകൾ അടിയന്തിരമായി നീക്കo ചെയ്യാൻ നടപടി സ്വീകരിക്കണം.
കലയപുരത്തെ ബസ് യാത്രക്കാർ മഴയും വെയിലും ഏറ്റ് അല്പസമയം വിശ്രമിക്കാൻ പോലും കഴിയാതെ വലയുന്നു. കാത്തിരിപ്പ് കേന്ദ്രങ്ങൾ പൊളിച്ചിട്ട് 8 മാസമായി .ആധുനിക രീതിയിലുള്ള കാത്തിരിപ്പുകേന്ദ്രങ്ങൾ ഉടൻ നിർമ്മിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.