ഓൺലെെനിൽ ഭക്ഷണം ഓർഡർ ചെയ്യാത്തവർ ചുരുക്കമാണ്. ജീവിത തിരക്കു കാരണവും വീട്ടിൽ നിന്നു മാറി നിൽക്കേണ്ട സാഹചര്യം മൂലമോ പലപ്പോഴെങ്കിലും ഭക്ഷണം ഓൺലെെനായി വാങ്ങാൻ നമ്മളെ പ്രേരിപ്പിക്കാറുണ്ട്.
ഓർഡർ ചെയ്ത സാധനങ്ങളുടെ അളവിലുണ്ടാകുന്ന വ്യത്യാസത്തെ കുറിച്ചൊക്കെ ആളുകളുടെ പരാതി മിക്കപ്പോഴും ഉയരാറുണ്ട്.
എന്നാൽ ഓർഡർ ചെയ്ത ഭക്ഷണത്തിനു പകരം മറ്റൊരു ഭക്ഷണമാണ് കിട്ടുന്നതെങ്കിലോ? എന്തു ചെയ്യും?
സൊമാറ്റോ വഴി മക്ഡൊണാള്‍സിൽ നിന്നും വെജിറ്റേറിയന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവാവിനു കിട്ടിയതാകട്ടെ നോൺ-വെജ്. ഇതിനെതിരെ യുവാവ് പരാതി നൽകി.
ജോധ്പൂരിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഇയാളുടെ പരാതിയിൻമേൽ സൊമാറ്റോയ്ക്കും ഭക്ഷണം വിതരണം ചെയ്ത റസ്റ്റോറന്റ് മക്ഡൊണാള്‍ഡിനും ഒരു ലക്ഷം രൂപ പിഴ ചുമത്തി. സൊമാറ്റോയും മക്ഡൊണാള്‍ഡും സംയുക്തമായി 5000 രൂപ പിഴ ഇനത്തിലും കോടതി ചെലവും അടയ്ക്കണമെന്നാണ് വിധി.
എന്നാൽ ഇക്കാര്യത്തില്‍ അപ്പീല്‍ നല്‍കാനുള്ള നടപടികളുമായി സൊമാറ്റോ അധികൃതർ മുന്നോട്ട് പോകുകയാണ്. റസ്റ്റോറൻ്റുകള്‍ നല്കുന്ന ഭക്ഷണം എത്തിക്കുന്ന പ്ലാറ്റ്ഫോമാണ് സൊമാറ്റോ.
ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്ക് പകരം മറ്റ് സാധനങ്ങള്‍ എത്തിക്കുന്നതും ഗുണനിലവാരത്തിന്റെ കാര്യത്തിലും എല്ലാം ഉത്തരവാദികള്‍ അതാത് റസ്റ്റോറന്റുകൾ മാത്രമാണ് എന്നാണഅ സൊമാറ്റോ വാദിക്കുന്നത്.
എന്തായാലും യുവാവിന്റെ പരാതിയിൽ അപ്പീലുമായി മുന്നോട്ട് പോകാനാണ് സൊമാറ്റോയുടെ തീരുമാനം.