തിരുവനന്തപുരം: സംസ്ഥാനത്ത് മക്ഡവൽ കുപ്പിവെള്ളം പൂർണമായി നിരോധിച്ചു. അനുവദനീയമായതിലും കൂടുതൽ സിൽവറിന്റെ അംശം കണ്ടെത്തിയതിനേത്തുടർന്നാണിത്. ഭക്ഷ്യ സുരക്ഷാ വകുപ്പാണ് വെള്ളം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
ഉൽപ്പാദകരോട് വിപണിയിലുള്ള മുഴുവൻ കുപ്പിവെള്ളവും തിരിച്ചെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കുപ്പിവെള്ളം സൂക്ഷിക്കാനോ വിൽപ്പന നടത്താനോ വിതരണം ചെയ്യാനോ പാടുള്ളതല്ലെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ഫുഡ് സെഫ്റ്റി കേരള വഴിയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.