മാധ്യമപ്രവര്‍ത്തകരോട് തെണ്ടാൻ പൊയ്ക്കൂടെയെന്ന് താന്‍ ചോദിച്ചെന്ന് സമ്മതിച്ച് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് എം.സി ദത്തന്.
തനിക്കൊന്നും പറയാനില്ലെന്ന് പല തവണ പറഞ്ഞിട്ടും പിന്നാലെ നടന്ന് മാധ്യമ പ്രവർത്തകർ ശല്യം ചെയ്യുക ആയിരുന്നെന്നും എം.സി ദത്തന് പറഞ്ഞു.
സെക്രട്ടറിയേറ്റിനുള്ളിൽ കടക്കാൻ പോലീസുകാർ വിസമ്മതിച്ചു. എന്നാൽ ഐഡന്റിറ്റി കാര്‍ഡ് കാണിച്ചപ്പോള്‍ പൊലീസുകാര്‍ കടത്തിവിട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിന്റെ സെക്രട്ടേറിയേറ്റ് ഉപരോധ സമരത്തിനിടെ സെക്രട്ടേറിയേറ്റിൽ എത്തിയ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തനെ പോലീസ് അകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല.
മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാണെന്ന് മനസിലാകാതെയാണ് എം.സി ദത്തനെ പോലീസ് തടഞ്ഞത്. എന്നാൽ പിന്നീട് മനസിലായതോടെ അകത്തേക്ക് കടത്തി വിടുകയായിരുന്നു.
സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് അദ്ദേഹം മോശമായി സംസാരിച്ചു. നിങ്ങൾക്കൊന്നും വേറൊരു പണിയുമില്ലേ? ഇതിലും ഭേദം തെണ്ടാന്‍ പൊയ്ക്കൂടെയെന്നാണ് മാധ്യമ പ്രവർത്തകരോട് എം.സ്.ദത്തൻ ചോദിച്ചത്.