സ്വന്തം ലേഖകൻ
തൃശൂർ: ട്രാഫിക് നിയമലംഘനത്തിനു കൈയോടെ പിഴ അടയ്ക്കാത്ത കേസുകൾ വെർച്വൽ കോടതികളിലേക്ക്. മാസങ്ങൾക്കുമുന്പ് തന്നെ ഇ ചലാൻ ഉപയോഗിച്ച് ആധുനിക രീതിയിൽ മോട്ടോർ വാഹന വകുപ്പ് വാഹനപരിശോധന ആരംഭിച്ചിരുന്നു.
വാഹനം നിർത്താതെ തന്നെ നിയമലംഘനം നടത്തുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് ചലാൻ ഇടുന്ന രീതിയാണ് ഇ ചലാൻ.വാഹന ഉടമ വാഹന രജിസ്ട്രേഷൻ സമയത്ത് നൽകിയ മൊബൈൽ നന്പറിലേക്കും എസ്എംഎസ് ആയി ചലാൻ ലഭിക്കും.
വാഹൻ.പരിവാഹൻ എന്ന വെബ്സൈറ്റിലൂടെ മൊബൈൽ നന്പർ പരിശോധിക്കാനും അപ്ഡേറ്റ് ചെയ്യാനും കഴിയും.
വാഹന ഉടമയ്ക്ക് വാഹനത്തിന്റെ പെൻഡിംഗ് ചലാൻ പരിശോധിക്കുന്നതിനും പിഴ ഓടുക്കുന്നതിനും echallan.parivahan.gov.in എന്ന വെബ്സൈറ്റിൽ ചെക്ക് ചലാൻ സ്റ്റാറ്റസ് എന്ന ഓപ്ഷൻ ഉപയോഗിയ്ക്കാവുന്നതാണ്.
പതിനഞ്ചു ദിവസത്തിൽ കൂടുതലായി പിഴ അടയ്ക്കാത്ത വാഹനത്തിന്റെ ചലാനാണ് വെർച്വൽ കോർട്ടിലേക്ക് അയക്കും. കോടതിയിലെത്തിയാൽ പിഴ ഒടുക്കുന്നതിനായി vcourts.gov.in എന്ന വെബ്സൈറ്റിൽ കേരള ട്രാൻസ്പോർട്ട് ഡിപ്പാർട്ടുമെന്റ് വിഭാഗത്തിൽ ക്ലിക്കു ചെയ്യണം.
കേസുകൾ വെർച്വൽ കോടതികളിലേക്കു അയക്കാൻ തുടങ്ങിയതായി ആർടിഒ എൻഫോഴ്സ്മെന്റ് എം.പി. ജയിംസ് അറിയിച്ചു. ഫോണ്. 9188963108.