ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി ഗെയ്റ്റിനോടു ചേർന്നുള്ള നടപ്പാത വഴിയോര കച്ചവടക്കാർ കൈക്കലാക്കി.
കാൽനട യാത്രക്കാർക്കുള്ള നടപ്പാത കച്ചവടക്കാർ കൈക്കലാക്കിയതിനാൽ ആശുപത്രിയിൽ വന്നു പോകുന്നവർ റോഡിന്റെ സൈസ് ചേർന്നു പോകേണ്ടി വരുന്നു.
തിരക്കുള്ള മെഡിക്കൽ കോളജ് റോഡ് ആയതിനാൽ ഏതുസമയവും കാൽനടയാത്രക്കാരുടെ അശ്രദ്ധമൂലം അപകടത്തിൽപ്പെടുന്നതും പതിവാണ്.
നടപ്പാതയിൽ കച്ചവടം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും ആശുപത്രിയുടെ നിയന്ത്രണത്തിലുള്ളതല്ലെന്നും പൊതുമരാമത്ത് വകുപ്പി(റോഡ് വിഭാഗം)ന്റെ നിയന്ത്രണത്തിലുള്ളതാണെന്നും നടപ്പാതയിലെ കച്ചവടക്കാരെ ഒഴിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്വം അവർക്കാണെന്നും മെഡിക്കൽ കോളജ് സുരക്ഷാ വിഭാഗം അധികൃതർ അറിയിച്ചു.