ഗാന്ധിനഗർ: ലിഫ്റ്റ് സ്ഥാപിക്കാൻ സർക്കാർ ഉത്തരവിട്ടു. പണവും അനുവദിച്ചു. എന്നിട്ടും കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിൽ ലിഫ്റ്റ് വന്നില്ല. ഓഫീസിൽ എത്തുന്ന ഭിന്നശേഷിക്കാർ ഇപ്പോൾ വലയുകയാണ്. ഒന്നര വർഷം മുൻപാണ് ഭിന്നശേഷിക്കാർ ഇതു സംബന്ധിച്ച് സർക്കാരിന് നിവേദനം നല്കിയത്. ലിഫ്റ്റ് സ്ഥാപിക്കാൻ സർക്കാർ ഉത്തരവിട്ടു. 38 ലക്ഷം രൂപയും അനുവദിച്ചു. എന്നിട്ടും ലിഫ്റ്റ് സ്ഥാപിക്കാൻ ഇതുവരെ തയാറായിട്ടില്ല.
പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് ലിഫ്റ്റ് സ്ഥാപിക്കാൻ വൈകുന്നതെന്ന് ഭിന്നശേഷിക്കാർ ആരോപിക്കുന്നു. കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിൽ ദിന്ന ശേഷി ക്കാർക്ക് കയറുന്നതിന് ലിഫ്റ്റോ റാംബോ നിർമിക്കുവാൻ ബന്ധപ്പെട്ട അധികൃതർ തയാറാകണമെന്ന് ഡിഫറന്റലിഏ ബിൾസ് എംപ്ലോയിസ് അസോസിയേഷൻ (ഡിഎ ഇ എ ) ജില്ലാ പ്രസിഡന്റ് റെനി പോൾ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ചുള്ള പരാതി കോളജ് പ്രിൻസിപ്പൽ ഡോ.ജോസ് ജോസഫിന് നൽകിയിട്ടുണ്ടെന്നും പരിഹാരമായില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കേണ്ടി വരുമെന്നും റെനി പോൾ അറിയിച്ചു. കോളജിന്റെ പ്രിൻസിപ്പൽ ഓഫീസ് മുറി, അവയവദാനത്തിന് കൗണ്സലിംഗിനുള്ള ഹാൾ, മറ്റ് ഓഫീസ് എന്നിവ പ്രവർത്തിക്കുന്നത് മുകളിലത്തെ നിലകളിലാണ്.മെഡിക്കൽ കോളജ് ആഫീസിലെത്തുന്ന ഒരു ഭിന്നശേഷിക്കാരന് ചവിട്ടുപടിയിൽ കൂടി കയറാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്.
ഒരു ഓഫീസ് നിർമിക്കപ്പെടുന്പോൾ അവിടെ ലിഫ്റ്റും റാംബും നിർബന്ധമായിരിക്കണമെന്ന് ഭിന്നശേഷി ചട്ടത്തിൽ പറയുന്നു.എന്നാൽ വളരെ പ്രാധാന്യമുള്ള മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിൽ ഇതുരണ്ടുമില്ല.