ബംഗളൂരു: ഇഷ ഫൗണ്ടേഷൻ പരിപാടികൾക്കിടെ ചേരപ്പാന്പിനെ അനുമതിയില്ലാതെ പ്രദർശിപ്പിച്ചെന്നാരോപിച്ച് സദ്ഗുരുവിനെതിരെ പരാതി.
ഒക്ടോബർ ഒന്പതിന് ചിക്കബെല്ലാപൂരിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ സാന്നിധ്യത്തിൽ നടത്തിയ പരിപാടിക്കിടെ അനുമതിയില്ലാതെ കൈവശം വച്ചിരുന്ന പാന്പിനെ പ്രദർശനവസ്തുവായി ഉപയോഗിച്ചതാണ് പരാതിക്ക് കാരണമായത്.
പരിപാടിയുടെ സംഘാടകർ പാന്പിനെ കടുത്ത വെളിച്ചത്തിൽ പ്രദർശിപ്പിച്ചെന്നും അപകടകരമായ രീതിയിൽ കൈകാര്യം ചെയ്തെന്നും പരാതിയിൽ പറയുന്നു.
പാന്പിനെ പരിപാടിക്ക് ശേഷം എന്ത് ചെയ്തെന്ന് വിവരമില്ലെന്നും പരാതിയിൽ ആരോപിക്കുന്നു.
മൃഗസംരക്ഷണ പ്രവർത്തകനായ പൃഥ്വിരാജ് സി.എൻ ആണ് വനംവകുപ്പിന് പരാതി നൽകിയത്. 1972-ലെ വന്യജീവി സംരക്ഷണനിയമത്തിലെ ഷെഡ്യൂൾ രണ്ട് പ്രകാരം സംരക്ഷിത മൃഗമാണ് ചേര.