ഹേമ കമ്മീഷന് റിപ്പോര്‍ട്ട് രണ്ട് വര്‍ഷത്തോളമായി പുറത്തുവിട്ടിട്ടില്ല. എന്തുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിടാത്തത്.
ഇതുപോലൊരു സംഭവം ഇനി ഉണ്ടാകരുത് എന്ന ആഗ്രഹത്തിലാണ് ഞങ്ങള്‍ ഇതു സംസാരിക്കുന്നത്.
ഇത്തരം അതിക്രമങ്ങള്‍ ഇനിയൊരിക്കലും ഉണ്ടാവാത്ത വിധം അവസാനിപ്പിക്കണം. അത് വളരെ പ്രധാനപ്പെട്ടതാണ്.
ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് പറയുന്നതും അതുകൊണ്ടാണ്. ഇവിടെയുള്ള താരങ്ങളുടെ സംഘടന ഈ വിഷയത്തില്‍ എന്താണ് ചെയ്തതെന്ന് എല്ലാവരും കണ്ടതാണ്.
സര്‍വൈവറെയും കുറ്റാരോപിതനെയും ഒരിടത്ത് ഇരുത്താമെന്ന് പറഞ്ഞ സംഘടനയാണത്. നമ്മുടെ ഇന്‍ഡസ്ട്രിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമില്ല.
മുംബൈയില്‍ സ്ത്രീകള്‍ക്ക് ഇടമില്ലാത്ത പ്രൊഡക്ഷന്‍ യൂണിറ്റുകളുടെ ലൈസന്‍സ് തന്നെ റദ്ദാക്കി തുടങ്ങിയിട്ടുണ്ട്. ഇവിടെ അതേ സംസ്കാരം എന്തുകൊണ്ട് കൊണ്ടുവരാന്‍ സാധിക്കുന്നില്ല.
-റിമ കല്ലിങ്കൽ