ഗുരുഗ്രാം: ലിഫ്റ്റില്‍ കുടുങ്ങിയ യുവാവ് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഗുരുഗ്രാം സെക്ടര്‍ 50-ല്‍ ക്ലോസ് എന്‍ സൊസൈറ്റിയിലാണ് സംഭവം.
പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിലാണ് വരുൺ എന്ന യുവാവ് കുടുങ്ങിയത്.
തുടർന്ന് വരുൺ ഇന്റർകോമിലൂടെ സെക്യൂരിറ്റി ജീവനക്കാരൻ അശോകിന്റെ സഹായം തേടിയിരുന്നു. ലിഫ്റ്റ് ഓപ്പറേറ്റര്‍ക്കൊപ്പം അശോക് ലിഫ്റ്റിനടുത്തെത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ലിഫ്റ്റ് തുറക്കാന്‍ അഞ്ച് മിനിറ്റോളം സമയം എടുത്തു. പ്രകോപിതനായ വരുണ്‍, അശോകിനെയും ലിഫ്റ്റ് ഓപ്പറേറ്ററെയും മര്‍ദിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്തു. മർദനത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.