കോട്ടയം: ചികിത്സയിൽ കഴിയുന്ന സ്ത്രീകളുടെ ഭർത്താക്കന്മാർ ഏറ്റുമുട്ടി. മെഡിക്കൽ കോളജ് ഗൈനക്കോളജി വാർഡിൽ പുരുഷന്മാരുടെ പ്രവേശനം നിരോധിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗൈനക്കോളജി വാർഡിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാക്കേറ്റവും സംഘർഷവും അരങ്ങേറിയിരുന്നു. ഇതേത്തുടർന്നാണു പ്രസവവാർഡിൽ കഴിയുന്ന സ്ത്രീകൾക്കൊപ്പം പരിചരിക്കാൻ പുരുഷന്മാർക്ക് വിലക്ക് ഏർപ്പെടുത്തിയത്.
കഴിഞ്ഞ ഞായറാഴ്ചയും ഇന്നലെ രാത്രിയും പ്രസവവാർഡിൽ കഴിയുന്ന സ്ത്രീകളുടെ ഭർത്താക്കന്മാർ തമ്മിൽ വാക്കേറ്റമുണ്ടായത് ആശുപത്രിയിൽ ചർച്ചയായിരുന്നു. ഇതേത്തുടർന്നാണു പുരുഷന്മാരുടെ പ്രവേശനം നിരോധിച്ചത്. വനിതാ പോലീസുകാരെ വാർഡിൽ നിരീക്ഷണത്തിനും ചുമതലപ്പെടുത്തി.