മലപ്പുറം: കേരള ബാങ്ക് രൂപീകരിക്കുന്നതിൽ സർക്കാരിനു വീണ്ടും തിരിച്ചടി. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള പ്രമേയം തള്ളിയതോടെയാണ് സർക്കാരിനു തിരിച്ചടിയായത്.
മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള പ്രമേയം രണ്ടാം തവണയാണ് ജനറൽബോഡി യോഗം വോട്ടിനിട്ട് തള്ളിയത്. 32 നെതിരെ 97വോട്ടുകൾക്കാണ് ലയനപ്രമേയം പരാജയപ്പെട്ടത്.
ഇതോടെ കേരള ബാങ്ക് രൂപീകരണത്തിനായി മലപ്പുറം ജില്ലാ ബാങ്കിനെ ഒഴിവാക്കി മറ്റ് പതിമൂന്ന് ബാങ്കുകളുടെ പിന്തുണയോടെ റിസർവ് ബാങ്കിനെ സമീപിക്കാനാണ് സർക്കാർ നീക്കം. അതേസമയം റിസർവ് ബാങ്ക് അനുമതി കിട്ടിയില്ലെങ്കിൽ സർക്കാരിനു തിരിച്ചടിയാകും.