തിരുവനന്തപുരം: സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദമുണ്ടെന്ന ആർഎസ്എസിന്റെ വായ്ത്താരി ഏറ്റുപിടിച്ച സിപിഎം, കേരളത്തിൽ ബിജെപിയുടെ അജൻഡ നടപ്പാക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പരാമർശത്തെ ആർഎസ്എസ്, ബിജെപി നേതാക്കൾ സ്വാഗതം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സിപിഎമ്മിന്റെയല്ല, മറിച്ച് മോദിയുടെ നയങ്ങൾ നടപ്പാക്കുന്നതിൽ വ്യാപൃതനാണ്. ഇന്ത്യയിൽ മോദിയുടെ നയം ഇത്രയും വിശ്വസ്തതയോടെ നടപ്പാക്കുന്ന മറ്റൊരു മുഖ്യമന്ത്രിയില്ല. ഏഴു മാവോയിസ്റ്റുകളെയാണ് വ്യാജ ഏറ്റുമുട്ടലിലൂടെ കേരള പോലീസ് കൊന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.